ബസ് സ്‌റ്റോപ്പ് മറിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

Update: 2025-07-28 10:59 GMT

കോഴിക്കോട്: മീഞ്ചന്തയില്‍ ബസ് സ്‌റ്റോപ്പ് മറിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. ബസ് സ്‌റ്റോപ്പിന്റെ തൂണുകള്‍ ദ്രവിച്ചു വീണായിരുന്നു അപകടം. മഴ കൊണ്ട് ദ്രവിച്ച് നില്‍ക്കുകയായിരുന്ന ബസ് സ്റ്റോപ്പാണ് വീണതെന്ന് പ്രദേശവാസികള്‍ പറയുന്നു. ബസ് സ്‌റ്റോപ്പിന്റെ ഇരുമ്പു തൂണുകള്‍ മാറ്റണമെന്ന് നേരത്തെ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി അധികൃതര്‍ കാര്യമായി എടുക്കാത്തതാണ് ഇത്തരമൊരു അപകടത്തിലേക്കു നയിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

അപകടം നടക്കുന്ന സമയത്ത് അധികം ആളുകള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നില്ലെന്നും അത് അപകടത്തിന്‌റെ വ്യാപ്തി കുറച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Tags: