വീഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു
ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ(21)യാണ് തൂങ്ങിമരിച്ചത്
ഇടുക്കി: ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ(21)യാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കുകയും തൂങ്ങി മരിക്കുകയുമായിരുന്നു. സംഭവസമയം സൗമ്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പ്രണയ നൈരാശ്യമാണ് കാരണമെന്നു പീരുമേട് പോലിസ് അറിയിച്ചു. ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറായ പെണ്‍കുട്ടിയുടെ സുഹൃത്തുമായുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു നിഗമനം. ഇയാളെ ചോദ്യംചെയ്ത ശേഷം പോലിസ് വിട്ടയച്ചു. മൃതദേഹം പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുണ്ട്. പരിശോധനയ്ക്കു ശേഷം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.