കൊച്ചി: എറണാകുളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുന്നുകര തെയ്ക്കാനാത്ത് ബൈജു ശിവന്റെ മകന്‍ ദേവസൂര്യ(14) ആണ് മരിച്ചത്. അങ്കമാലി കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
സ്‌കൂള്‍ വിട്ടതിന് ശേഷം കൂട്ടുകാരുമൊത്ത് അങ്കമാലി മാഞ്ഞാലി തോട്ടില്‍ അയിരൂര്‍ ഉഴംകടവിന് സമീപമാണ് ദേവസൂര്യ കുളിക്കാനിറങ്ങിയത്. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടി പുഴയിലേക്ക് താഴ്ന്നു പോവുകയായിരുന്നു. മറ്റു കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ദേവസൂര്യയെ പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.