കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Update: 2022-07-02 16:35 GMT

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ബത്തേരി കോളിയാടിയില്‍ സ്വകാര്യവ്യക്തിയുടെ കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മാടക്കര കോടിയില്‍ അഷ്‌റഫിന്റെയും ഷറീനയുടെയും മകന്‍ ആദില്‍ (15) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് കുളത്തില്‍ നിന്താനിറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. മൂലങ്കാവ് സ്‌കൂളില്‍ 10ാം തരം വിദ്യാര്‍ഥിയാണ് ആദില്‍.

Tags:    

Similar News