വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരണപ്പെട്ടു

Update: 2025-09-02 10:18 GMT

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ആര്യന്‍ തൊടിക പാലപ്പറ്റ കരിമ്പനക്കല്‍ വീട്ടില്‍ അഷ്‌റഫിന്റെ മകന്‍ പ്ലസ് ടു വിദ്യാര്‍ഥി ഹനീന്‍ അഷറഫ് (18) ആണ് മരിച്ചത്. എടവണ്ണ മുണ്ടേങ്ങരയില്‍ ഇന്നു രാവിലെയാണ് അപകടം. തൊട്ടു മുന്നിലുണ്ടായിരുന്ന വാഹനം ബ്രേക്കിട്ടതോടെ ബൈക്കിന് പിറകിലിരുന്ന ഹനീന്‍ റോഡിലേക്ക് വീണു. എതിര്‍ദിശയില്‍ നിന്നും വന്ന ടിപ്പര്‍ ലോറി ഹനീന്റെ ദേഹത്ത് കയറിയിറങ്ങി ഉടനെ മരണപ്പെട്ടു.

Tags: