പറവൂര്‍: പറവൂര്‍ തത്തപ്പള്ളിയില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തര്‍ന്നുവീണു. പുലര്‍ച്ചെ നാല് മണിയോടെയാണ് കാറ്റ് വീശിയത്.
നാല്‍പ്പതോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. പല റോഡുകളും മരം വീണ് തടസ്സപ്പെട്ടിട്ടുണ്ട്.
ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.