അന്നമനടയില്‍ ഭീതിപരത്തി ശക്തമായ കാറ്റ്

Update: 2022-08-10 14:24 GMT

മാള: അന്നമനട ഗ്രാമപഞ്ചായത്തില്‍ ഇന്നലെ വെളുപ്പിന് 5.20ന് ഉണ്ടായ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. 11, 12 വാര്‍ഡുകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.

വെറും അഞ്ച് മിനിറ്റ് മാത്രം വീശിയ കാറ്റിനെ തുടര്‍ന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും ജാതിയും തെങ്ങും തേക്കും ഉള്‍പ്പെടെയുള്ള ഒരുപാട് മരങ്ങളും കടപുഴകി വീണു. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ആളപായമില്ല.

തഹസില്‍ദാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. പ്രളയജലം ഇറങ്ങിപ്പോകുന്ന വേളയില്‍ ഉണ്ടായ കാറ്റ് കൂടുതല്‍ ദുരിതം വിതക്കുന്നതായി.