ആശാവർക്കർമാർ സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും

Update: 2025-10-23 03:00 GMT

തിരുവനന്തപുരം: ആശാവർക്കർമാർ സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും. ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പോലിസ് നടപടിയിൽ പ്രതിഷേധിച്ചാണ് നീക്കം. വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.

ഇന്നലെയുണ്ടായ പ്രതിഷേധ മാർച്ചിനു നേരേ പോലിസ് അഞ്ചു തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. ശക്തമായ തിരിച്ചടികൾ കിടയിലും ആശാവർക്കർമാർ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.

ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആശാവർക്കർമാർ സമരം തുടങ്ങിയിട്ട് മാസങ്ങളായി. വിഷയത്തിൽ ഇടപെട്ട സർക്കാർ പ്രശ്നങ്ങൾ പഠിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചിരുന്നു . എന്നാൽ സമിതി നൽകിയ റിപോർട്ടിനു പുറത്ത് പിന്നീട് ഒരു തരത്തിലുള്ള മുന്നോട്ടു പോക്കും ഉണ്ടായില്ല. അതിനാൽ തന്നെ സമരവുമായി മുന്നോട്ടു പോകാൻ ആശാവർക്കർമാർ തീരുമാനിക്കുകയായിരുന്നു.

Tags: