സൗദിയില്‍ കര്‍ശന പരിശോധന; ഇഖാമയില്‍ ഇല്ലാത്ത ജോലി ചെയ്യുന്നവര്‍ പിടിയില്‍

Update: 2021-08-30 13:32 GMT

റിയാദ്: ഇഖാമയില്‍ കാണിക്കാത്ത ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ സൗദിയില്‍ വ്യാപക പരിശോധന. ഹൗസ് െ്രെഡവര്‍ വിസയിലെത്തി മറ്റു ജോലികള്‍ ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവിധി പേര്‍ പിടിയിലായി. ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ ഇവര്‍ വയറിംഗ്,പെയിന്റിംഗ്,ടൈല്‍സ് വര്‍ക്ക്,മേസന്‍ തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്. സ്‌പോണ്‍സര്‍മാര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കിയാണ് മിക്കയാളുകളും ഇങ്ങനെ ജോലി മാറുന്നത്.


പുലര്‍ച്ചെ സമയം മുതല്‍ പോലിസ് പരിശോധനയുണ്ട്. പോലിസ് പരിശോധനയില്‍ രക്ഷപ്പെടാന്‍ പുലര്‍ച്ചെ തന്നെ പുതിയ കെട്ടിടങ്ങളില്‍ ജോലിക്കെത്താന്‍ ശ്രമിച്ചവരും പിടിയിലായി. തൊഴിലാളികള്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്നും പരിശോധന നടത്തുന്നുണ്ട്. ഇഖാമയില്‍ െ്രെഡവര്‍ പ്രൊഫഷനാണെങ്കില്‍ ഉടന്‍ ഇവരോട് െ്രെഡവിംഗ് ലൈസന്‍സ് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.




Tags:    

Similar News