രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: എ.ഐ.വൈ.എഫ്

Update: 2022-06-24 17:27 GMT

കല്‍പ്പറ്റ: വയനാട് പാര്‍ലിമെന്റ് മെമ്പറും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫിസ് അക്രമിച്ച നടപടി അപലപിക്കപ്പെടേണ്ടതും ജനാധിപത്യ വിരുദ്ധവുമാണെന്ന് എ.ഐ.വൈ.എഫ്.

എം.പി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച വിഷയം യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല. ഇക്കാര്യത്തില്‍ കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പ്രതിഷേധങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫിസും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസും അക്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചതിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാനുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ശ്രമവും ഒട്ടും അംഗീകരിക്കാന്‍ കഴി യുന്നതല്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ഒരേപോലെ ബാധ്യതയുണ്ട്. വയനാട്ടില്‍ എം.പിയുടെ ഓഫിസ് അക്രമിക്കാന്‍ നേതൃത്വം കൊടുത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും ആവശ്യപ്പെട്ടു. 

Tags:    

Similar News