സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി

Update: 2021-03-12 11:00 GMT

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Tags: