പിന്‍വാതില്‍വഴി വാക്‌സിന്‍ നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

Update: 2021-04-30 13:41 GMT

തിരുവനന്തപുരം: സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വഴിവിട്ട് വാക്‌സിന്‍ നല്‍കുന്നവര്‍ക്കെതിരേ നടപടി. വാക്‌സിന്‍ തിരുമറി നടത്തിയവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കലക്ടര്‍മാരോടും എസ്പിമാരോടും നിര്‍ദേശിച്ചു.

സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് മാനദണ്ഡങ്ങളില്‍ വെളളം ചേര്‍ത്തും വയസ്സു തിരുത്തിയും ധാരാളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. സ്വകാര്യ ആശുപത്രി ജീവനക്കാര്‍ തന്നെയാണ് തിരുമറിക്ക് പിന്നില്‍.

വാക്‌സിന്‍ പോര്‍ട്ടലില്‍ പേര് ചേര്‍ക്കുമ്പോള്‍ മുന്‍ഗണനയുളളവര്‍ക്കു സമാനമായി വയസ്സ് തിരുത്തിയോ കൂട്ടിയെഴുതിയോ ആണ് വാക്‌സിനേഷനുള്ള അനുമതി നേടുന്നത്. ഇത് നിരവധി യഥാര്‍ത്ഥ മുന്‍ഗണനക്കാരുടെ വാക്‌സിന്‍ ലഭ്യതയില്‍ കുറവു വരുത്തി. ഈ സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags: