തെരുവ് നായ്ക്കള്‍ ആട്ടിന്‍കുട്ടിയെ കടിച്ചുകൊന്നു; ജനങ്ങള്‍ക്കിടയില്‍ കനത്ത പ്രതിഷേധം

Update: 2021-08-30 11:12 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ 15ാം ഡിവിഷന്‍ മുങ്ങാത്തം തറ കോളനിയിലെ സാവാനാജിന്റെ പുരക്കല്‍ കുഞ്ഞിമോളുടെ മൂന്ന് മാസം പ്രായമായ ആട്ടിന്‍കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. വീട്ടില്‍ നിന്നും ഓടിച്ചിട്ട് അടുത്തുള്ള പൊന്തക്കാട്ടില്‍ വെച്ചാണ് കടിച്ചുകൊന്നത്. മൃഗാശുപത്രിയിലെത്തിച്ച് പ്രഥമ ശ്രുശ്രൂഷ നല്‍കിയെങ്കിലും രക്ഷപ്പെട്ടില്ല. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈക്കൊളളുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിയന്ത്രണ നടപടികള്‍ക്ക് വേഗത കൂട്ടണമെന്നാണ് ആവശ്യം. 

മാസങ്ങള്‍ക്ക് മുമ്പ് ഇവരുടെ മൂന്ന് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. പല കുടുംബങ്ങളുടെയും ഉപജീവന മാര്‍ഗമായ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടുന്നത് ഇതുപോലെയുള്ളവര്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

 

Tags: