തെരുവ്‌നായയുടെ ആക്രമണം: പരപ്പനങ്ങാടിയില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

Update: 2020-09-21 12:27 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ മൂന്ന് പേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു. കരിങ്കല്ലത്താണി കാളികാവ് അങ്കണവാടിക്ക് സമീപ് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭംവം. വീടിന് പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കടിച്ച നായ, അംഗന്‍വാടിക്ക് സമീപം താമസിക്കുന്ന വീട്ടമ്മയുടെ കാലിന് കടിച്ചു. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ മകളേയും നായ ആക്രമിക്കുകയായിരുന്നു. 

ആക്രമത്തിനിരയായവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയതു. ഈ ഭാഗങ്ങളില്‍ തെരുവ്‌നായക്കളുടെ ശല്യം രൂക്ഷമാണ്. കടിച്ചത് പേപട്ടിയാണന്ന് സംശയിക്കുന്നു.