പട്ടിയെ 'കടുവ' ആക്കി: പ്രതിയെ തേടി അനിമല്‍ മലേസ്യ

'കടുവ പട്ടി'യെ കാണുന്നവര്‍ ആരായാലും +601120901097 നമ്പറില്‍ അറിയിക്കാം. കാത്തിരിക്കുന്നത് വെളിപ്പെടുത്താത്ത പ്രതിഫലമാണ്.

Update: 2020-09-02 10:15 GMT

ക്വലാലംപൂര്‍: ഒരു പാവം തെരുവുപട്ടിയെ ക്രൂരനായ 'കടുവ' ആക്കി മാറ്റിയ പ്രതിയെ തേടുകയാണ് മലേസ്യയിലെ മൃഗസ്‌നേഹികളുടെ സംഘടനയായ അനിമല്‍ മലേസ്യ. പ്രതിയെ വ്യക്തമായി പറഞ്ഞുകൊടുക്കുന്നവര്‍ക്ക് രഹസ്യ പ്രതിഫലവും സംഘടന വാഗ്ദാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം പട്ടി എവിടെയാണെന്ന് അറിയിക്കുകയും വേണം.




 


കുറച്ചു ദിവസങ്ങളായി മലേസ്യയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് 'കടുവ പട്ടി'യുടെ ചിത്രങ്ങള്‍. ഇത് സത്യത്തില്‍ മലേസ്യയില്‍ തന്നെയാണോ എന്നു പോലും വ്യക്തമല്ല. ലോകത്ത് എവിടെയാണെങ്കിലും അറിയിക്കണം എന്നാണ് അനിമല്‍ മലേസ്യ അഭ്യര്‍ഥിക്കുന്നത്. അതിനായി അവരുടെ വാട്‌സ്അപ്പ് ഹോട്‌ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്.  'കടുവ പട്ടി'യെ കാണുന്നവര്‍ ആരായാലും +601120901097 നമ്പറില്‍ അറിയിക്കാം. കാത്തിരിക്കുന്നത് വെളിപ്പെടുത്താത്ത പ്രതിഫലമാണ്. 

Tags: