കായംകുളത്ത് തെരുവുനായ ആക്രമണം; ഹോം ഗാര്‍ഡ് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്ക്

Update: 2022-08-12 14:12 GMT

ആലപ്പുഴ: കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ഹോം ഗാര്‍ഡ് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പോലിസ് സ്‌റ്റേഷന് സമീപമാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്. ഹോം ഗാര്‍ഡിന്റെ തുടയിലാണ് കടിയേറ്റിരിക്കുന്നത്. പോലിസ് സ്‌റ്റേഷന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Tags:    

Similar News