ഉത്രാടദിനത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ തെരുവ്നായ ആക്രമണം; നിരവധി പേര്‍ ആശുപത്രിയില്‍

Update: 2020-08-30 14:26 GMT
പ്രതീകാത്മക ചിത്രം

കാസര്‍കോഡ്: കാസര്‍കോഡ് നഗരത്തില്‍ തെരുവ്‌നായയുടെ കടിയേറ്റ് 30 ഓളം പേര്‍ ജനറല്‍ ആശുപത്രിയില്‍. ഉത്രാട തിരക്കിലായിരുന്ന കാസര്‍കോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് കറുപ്പും വെള്ളയും നിറമുള്ള നായ നിരവധി പേരെ ആക്രമിച്ചത്. പേ ബാധിച്ച പട്ടിയാണെന്നാണ് പ്രാഥമിക നിഗമനം.

കടിയേറ്റവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. അശോക് നഗര്‍, ചൂരി, ബട്ടംപാറ, തൈവളപ്പ്, കാളിയംകാട്, നുള്ളിപ്പാടി, കൊട്ടക്കണ്ണി എന്നീ സ്ഥലങ്ങളിലും ഇതേ നായ പരിഭ്രാന്തി പരത്തി.

മുഹമ്മദ് നാഷിദ് (13) ചൂരി, ഫാത്തിമ നസ്വ (5) ചൂരി, റിഹാന (3) ബട്ടംപാറ, പ്രസന്ന (38) ബട്ടംപാറ, അഞ്ജലി (20) കൂടല്‍, നന്ദന്ത് കുമാര്‍ (36) അശോക് നഗര്‍, ഷാജന (39) ചൂരി, വിജയലക്ഷ്മി (51) കോട്ടക്കണ്ണി, രാംനാഥ് ഷെട്ടി (51) കോട്ടക്കണ്ണി, ശ്രാവണ്‍ (15) കോട്ടക്കണ്ണി, ശറഫുദ്ധീന്‍ (40) ചൂരി, സരസ്വതി (52)അശോക് നഗര്‍, സുനില്‍ (30) മധൂര്‍, യതീഷ് (22) കറന്തക്കാട് എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 

Tags: