ആലപ്പുഴ: ആലപ്പുഴയില്‍ മൂന്ന് വയസുകാരനു നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെ മകന്‍ ശിവാംശിതിന് നേരെയാണ് ആക്രമണമുണ്ടായത്. കുഞ്ഞിന്റെ ചെറുവിരല്‍ നായ കടിച്ചെടുത്തു. വീടിന്റെ വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ശിവാംശിത്.