വീണ്ടും പേവിഷബാധയേറ്റ് മരണം; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു

Update: 2025-06-28 07:12 GMT

കണ്ണൂര്‍: പേവിഷബാധയേറ്റ് കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മെയ് 31ന് പയ്യാമ്പലത്തെ ബീച്ചില്‍ വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്തും കൈയ്യിലും ഗുരുതരമായി കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. 12 ദിവസമായി ചികില്‍സയിലായിരുന്നു കുഞ്ഞ്.

തെരുവുനായ ശല്യം രൂക്ഷമായ കണ്ണൂരില്‍ നിരവധി പേര്‍ക്ക് ഇതുവരെ നായയുടെ കടിയേറ്റിട്ടുണ്ട്. അതേസമയം, ജില്ലയില്‍ ആദ്യമായാണ് പേവിഷബാധയേറ്റ് മരണം റിപോര്‍ട്ട് ചെയ്യുന്നത്.

Tags: