കൊച്ചി : എറണാകുളത്ത് ആശുപത്രിയില്‍ തെരുവുനായ ആക്രമണം. തോപ്പുംപടി കരുവേലിപ്പടിയിലെ ആശുപത്രിയിലാണ് സംഭവം. യുവാവിന് നായയുടെ കടിയേറ്റു. ആശുപത്രി പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ആശുപത്രിയിലേക്ക് എത്തിയ യുവാവിനെയാണ് തെരുവുനായ ആക്രമിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. പ്രദേശത്ത് തെരുവുനായ ശല്യം രുക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.