സംസ്ഥാനത്ത് പേവിഷബാധയേറ്റ മരണങ്ങളിൽ വർധന; അഞ്ചു മാസത്തിനിടെ മരിച്ചത് 19 പേർ

Update: 2025-07-05 08:03 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുന്നതായി റിപാർട്ട്. ഈ മാസം മാത്രം രണ്ടു പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഈ വർഷം പേവിഷബാധയേറ്റ് 19 പേരും മരിച്ചന്നൊണ് റിപോർട്ടുകൾ. അഞ്ചു മാസത്തിനിടെയാണ് ഈ 19 പേരും മരിച്ചത്. ഈ മാസത്തിനിടയിൽ തന്നെ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിൽസ തേടിയത് ഒന്നേ മുക്കാൽ ലക്ഷം പേർക്കാണ്.

പേവിഷബാധയേറ്റ് മരിച്ചവരൊക്കെ നായയുടെ കടിയേറ്റതിനു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സിൻ സ്വീകരിച്ചവരാണ്. മരിച്ചവരിൽ കൂടുതലും കുഞ്ഞുങ്ങളാണെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.

Tags: