വീണ്ടും തെരുവുനായ ആക്രമണം; തൃക്കാക്കരയില്‍ 12 പേര്‍ക്ക് പരിക്ക്

Update: 2022-10-11 04:40 GMT

കൊച്ചി: തൃക്കാക്കരയില്‍ തെരുവ് നായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പ്രഭാത നടത്തത്തിനിടെയാണ് ഇവരെ തെരുവുനായ ആക്രമിച്ചത്. തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡ്, കുസാറ്റ് പൈപ്പ് ലൈന്‍ റോഡ് എന്നിവിടങ്ങളില്‍ വച്ചായിരുന്നു നായയുടെ ആക്രമണം. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം. പരിക്കേറ്റവര്‍ സ്വകാര്യാശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളജിലും ചികില്‍സ തേടി.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഏഴുവയസ്സുകാരിയെ തെരുവ് നായ ആക്രമിച്ചിരുന്നു. സ്‌കൂളില്‍നിന്നും വരുന്ന വഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞദിവസം വൈകീട്ട് 4.30 ഓടെ സ്‌കൂള്‍വിട്ട് വരുമ്പോഴാണ് സംഭവം.

Tags:    

Similar News