ഗോവയില്‍ അലഞ്ഞുനടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് മന്ത്രി

Update: 2019-10-21 07:05 GMT

പനജി: ഗോവയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് സംസ്ഥാന മാലിന്യസംസ്കരണ മന്ത്രി മൈക്കിള്‍ ലോബോ. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയായ കലാന്‍ഗുട്ടെയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന 76 പശുക്കളെ ഗോശാലയിലേക്കു മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും സസ്യഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. കോഴിയിറച്ചിയുടെ അവശിഷ്ടങ്ങള്‍, വറുത്ത മൽസ്യം എന്നിവയാണ് ഇവയുടെ പ്രിയപ്പെട്ട ഭക്ഷണം. മാംസഭക്ഷണത്തില്‍നിന്ന്‌ മോചിപ്പിക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായും മന്ത്രി ലോബോ പറഞ്ഞു.

Similar News