ഫലസ്തീനില്‍ ബോംബിടുന്നത് അവസാനിപ്പിക്കുക; ലോകകപ്പ് ഫൈനല്‍ വേദിയിലേക്ക് മുദ്രാവാക്യമുയര്‍ത്തി വന്ന് യുവാവ്

Update: 2023-11-19 10:42 GMT

അഹ്‌മ്മദാബാദ്: ലോകകപ്പ് ഫൈനല്‍ നടക്കുന്ന അഹ്‌മ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സുരക്ഷാ വീഴ്ച. ഫ്രീ ഫലസ്തീന്‍ എന്ന ടീ ഷര്‍ട്ട് ധരിച്ച യുവാവ് ഇന്ത്യാ-ഓസ്‌ട്രേലിയ മല്‍സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് കയറുകയായിരുന്നു. മല്‍സരത്തിന്റെ 13.3ാം ഓവറില്‍ വിരാട് കോഹ് ലി ബാറ്റ് ചെയ്യുന്നതിനിടെയാണ് യുവാവിന്റെ വരവ്. ഫലസ്തീനില്‍ ബോംബിടുന്നത് അവസാനിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുവാവ് കോഹ്‌ലിക്കരികെ എത്തിയത്. മുഖം മാസ്‌ക്ക് കൊണ്ട് യുവാവ് മറിച്ചിരുന്നു. കോഹ്‌ലിയെ യുവാവ് ചേര്‍ത്ത് പിടിച്ച് തോളില്‍ കൈയിടുകയായിരുന്നു. കോഹ്‌ലി ഇയാളെ തട്ടിമാറ്റി ഒഴിഞ്ഞ് മാറിയിരുന്നു. 1,40,000 വരുന്ന കാണികള്‍ക്കിടയില്‍ നിന്നാണ് സുരക്ഷാ ഉദ്ദ്യോഗസ്ഥരെ മറികടന്ന് യുവാവ് കോഹ് ലിക്കരികെ ഓടിയെത്തിയത്. തുടര്‍ന്ന് മല്‍സരം അല്‍പ്പനേരം തടസ്സപ്പെട്ടു. പിന്നീട് യുവാവിനെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഗ്രൗണ്ടിന് പുറത്തേക്ക് പിടിച്ചുകൊണ്ടുപോയി.






Tags: