റോഹിംഗ്യൻ മുസ്‌ലിംകൾക്ക് നേരെയുള്ള വംശഹത്യ അവസാനിപ്പിക്കുക: സോളിഡാരിറ്റി

Update: 2024-05-24 15:27 GMT

മലപ്പുറം : റോഹിൻഗ്യൻ മുസ്‌ലിം ജനതയ്ക്ക് നേരെ ഭരണകൂടത്തിന്റെ പട്ടാളത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ അക്രമണങ്ങൾ മുസ് ലിംകൾക്ക് നേരെയുള്ള വംശഹത്യാ പദ്ധതിയാണെന്നും ഭരണകൂടവും പട്ടാളവും അതിൽ നിന്ന് പിന്മാറണമെന്നും സോളിഡാരിറ്റി പ്രസ്താവിച്ചു.

'റോഹിംഗ്യൻ മുസ്‌ലിംകൾക്ക് നേരെയുള്ള വംശഹത്യാ അവസാനിപ്പിക്കുക' എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് മലപ്പുറം ജില്ലാ പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്,ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ നേതൃത്വം നൽകി.

Tags:    

Similar News