കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗം പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍

Update: 2026-01-09 04:48 GMT

പാലക്കാട്: കഞ്ചിക്കോട് അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗം പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍. കിടക്കയില്‍ മൂത്രമൊഴിച്ചെന്നാരോപിച്ചായിരുന്നു ക്രൂരത. ബീഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ് വാളയാര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.

ജനുവരി രണ്ടിന് നടന്ന ഈ ക്രൂരകൃത്യം പുറംലോകമറിയുന്നത് കഴിഞ്ഞ ദിവസം കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോഴാണ്. ഇരിക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടിയില്‍ അസ്വാഭാവികത തോന്നിയ അധ്യാപിക നടത്തിയ പരിശോധനയില്‍ ഗുരുതരമായ പൊള്ളലേറ്റ മുറിവുകള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപിക പോലിസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. നിലവില്‍ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Tags: