സ്റ്റീല്‍ ബോംബും നിര്‍മാണ സാമഗ്രികളും പിടികൂടി

തിരഞ്ഞെടുപ്പിന് മുന്നോടിയായി തലശ്ശേരി പോലിസും കണ്ണൂരില്‍നിന്നുള്ള ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

Update: 2021-03-06 09:54 GMT

കണ്ണൂര്‍: തലശ്ശേരി ഇല്ലത്ത് താഴെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോബും നിര്‍മാണ സാമഗ്രികകളും കണ്ടെടുത്തു. ഒരു സ്റ്റീല്‍ ബോംബ്, 13 പുതിയ സ്റ്റീല്‍ കണ്ടെയ്‌നര്‍, ഒരു കിലോഗ്രാം തൂക്കം വരുന്ന ഗണ്‍ പൗഡര്‍, ആണി, കുപ്പിച്ചില്ല്, കല്ല്, പശ തുടങ്ങി നിര്‍മാണ സാമഗ്രികളാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി തലശ്ശേരി പോലിസും കണ്ണൂരില്‍നിന്നുള്ള ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തില്‍ ജില്ലയിലാകെ പരിശോധനകള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി തലശ്ശേരി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

തലശ്ശേരി സിഐ ഗോപകുമാര്‍, എസ്‌ഐമാരായ എ അഷ്‌റഫ്, ജഗജീവന്‍, കണ്ണൂര്‍ ബോംബ് സ്‌ക്വാഡ് എസ്‌ഐമാരായ ടി വി ശശിധരന്‍, അജിത്ത്, എസ്ഇപിഒ, ബിനീഷ്, ലിനേഷ്, പ്രവീണ്‍, ശ്രീഗീത് എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടരുകയാണ്.

Tags:    

Similar News