അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിക്ക് സ്റ്റേ

Update: 2021-10-25 10:22 GMT

തിരുവനന്തപുരം: അനുമതിയില്ലാതെ കുഞ്ഞിനെ കൈമാറിയെന്ന് ആരോപിച്ച് അനുപമ നല്‍കിയ പരാതിയില്‍ കുടുംബകോടതി ദത്ത് നടപടികള്‍ മരവിപ്പിച്ചു. കുഞ്ഞിന്റെ പൂര്‍ണ അവകാശം  ആന്ധ്രയിലെ ദമ്പതികള്‍ക്ക് കൈമാറുന്നതാണ് തിരുവനന്തപുരം കുടുംബക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്.

ദത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നും പോലിസും സര്‍ക്കാരും അതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ദത്ത് ലഭിച്ച ദമ്പതികള്‍ക്ക് കുഞ്ഞിന്റെ പൂര്‍ണ അവകാശം കൈമാറുന്ന നടപടി പൂര്‍ത്തിയാവാനിരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തടസ്സഹരജി സമര്‍പ്പിച്ചത്. കേസില്‍ കക്ഷി ചേരാനുള്ള അനുപമയുടെ അപേക്ഷ നവംബര്‍ ഒന്നിന് പരിഗണിക്കും.

Tags: