എംജിആറിന്റെയും ജയലളിതയുടെയും സ്മൃതിമണ്ഡപത്തില്‍ മോദിയുടെയും അമിത് ഷായുടെയും പ്രതിമകള്‍

Update: 2021-03-23 13:01 GMT

മധുര: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായിരുന്ന എംജിആറിന്റെയും ജയലളിതയുടെയും സ്മൃതിമണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതിമകള്‍. ഇവര്‍ക്കു പുറമെ മറ്റ് ബിജെപി നേതാക്കളുടെയും പ്രതിമകള്‍ ഇടംപിടിച്ചിട്ടുണ്ട്.

അടുത്ത തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് എഐഎഡിഎംകെ.

സ്മൃതിമണ്ഡപം ജയലളിതയുടെ ധീരതയെയും ത്യാഗത്തെയും സ്മരിക്കുന്നതിനുവേണ്ടി നിര്‍മിച്ചതാണെന്ന് തമിഴ്‌നാട് റവന്യൂമന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി രാജ്യത്തിന് ധാരാളം പ്രൊജക്റ്റുകള്‍ നല്‍കിയെന്നും ജെ പി നദ്ദ ആരോഗ്യമന്ത്രിയായിരുന്ന സമയത്താണ് മധുരയിലെ എഐഐഎംഎസ് സ്ഥാപിതമായെന്നും ബിജെപി നേതാക്കളുടെ പ്രതിമകള്‍ ഇടം പിടിച്ചതിനെക്കുറിച്ച്് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സ്മൃതിമണ്ഡപം നടത്തിപ്പുകാര്‍ പ്രതികരിച്ചു.

മധുര സ്വദേശിയായ നിര്‍മല സീതാരാമന്റെ ഫോട്ടോ വച്ചത് അവരുടെ കഴിവുകളെ പരിഗണിച്ചാണെന്നും പറയുന്നു.

Tags:    

Similar News