സ്‌കൂള്‍ അധ്യയനം തുടങ്ങി: 'പുത്തനുടുപ്പിട്ട് പൂമ്പാറ്റകളെപ്പോലെ സ്‌കൂളിലെത്തുന്ന കാലം വിദൂരമല്ല'-മുഖ്യമന്ത്രി
ഈ വര്‍ഷത്തെ സ്‌കൂള്‍ അധ്യയനം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ സ്‌കൂള്‍ അധ്യയനം തുടങ്ങി. സ്‌കൂള്‍ പ്രവേശനോല്‍സവം മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
'പുത്തനുടുപ്പിട്ട് പൂമ്പാറ്റകളെപ്പോലെ പുസ്തകവുമായി സ്‌കൂളിലേക്ക് പോകുന്ന കാലം വിദൂരമല്ല. കുഞ്ഞുങ്ങളുടെ ലോകം സന്തോഷകരമാവട്ടെ'-മുഖ്യമന്ത്രി ഉദ്ഘാടനസന്ദേശത്തില്‍ പറഞ്ഞു.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാന പ്രവേശനോല്‍സവം നടന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മന്ത്രിമാരായ ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവര്‍ സംബന്ധിച്ചു.
ആദ്യം ഡിജിറ്റലായാണ് ക്ലാസുകള്‍ നടക്കുന്നത്. പിന്നീട് ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആദ്യം അങ്കണവാടി കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.