കുറ്റിപ്പുറം: വിസ്ഡം യൂത്ത് സംസ്ഥാന സമിതി സമൂഹത്തിലെ വിവിധ പ്രൊഫഷനല്‍ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി കോണ്‍ഫറന്‍സ് പ്രോഫേസ് 2.0 നാളെ വൈകീട്ട് 6 30ന് കുറ്റിപ്പുറം ഒലീവ് ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി 2000 ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
നഴ്‌സറി വിദ്യാര്‍ഥികള്‍ക്കായി സ്വീറ്റ് ബഡ്‌സ്, പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി ബട്ടര്‍ഫ്‌ലൈസ്, യൂ പി വിഭാഗം വിദ്യാര്‍ഥികള്‍ക് ലിറ്റില്‍, വിങ്‌സ്, ഹൈസ്‌കൂള്‍ ടീനേജ് വിദ്യാര്‍ഥികള്‍ക്കായി ടീന്‍സ് സ്‌പെയ്‌സ് എന്നീ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി വിവിധ വേദികളില്‍ നടക്കും. ശനിയാഴ്ച വൈകീട്ട് 6.30 നു വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മാധ്യമ സെമിനാറില്‍ഡോ. പി സരിന്‍ (യൂത്ത് കോണ്‍ഗ്രസ്), നിഷാദ് റാവുത്തര്‍ (മീഡിയ വണ്‍), സി മുഹമ്മദ് അജ്മല്‍, സൂഫിയാന്‍ അബ്ദുസ്സലാം, അഡ്വ.പി കെ ഹബീബുറഹ്മാന്‍, മുജീബ് ഒട്ടുമ്മല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. രണ്ടാം ദിനമായ ജനുവരി 29 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്നസമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.