സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

Update: 2022-05-13 09:50 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഇടുക്കിയിലും കാസര്‍കോടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലങ്കര ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ മഴ ശക്തമായേക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.

അതേസമയം, അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിശാഖപട്ടണം വിജയവാഡ വിമനാത്താവളങ്ങളില്‍ നിന്ന് സര്‍വ്വീസുകള്‍ ഭാഗിമായി പുനരാരംഭിച്ചു. ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിലുള്ള ചില ട്രെയിനുകള്‍ വൈകിയോടുകയാണ്.

Tags: