റോഡ് സുരക്ഷാ വര്‍ഷാചരണം സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത്

Update: 2021-01-18 09:56 GMT

തിരുവനന്തപുരം: വാഹനാപകട ദുരന്തങ്ങള്‍ സമൂഹത്തിനു വിപത്തും കുടുംബങ്ങള്‍ക്ക് നഷ്ടവുമാണെന്ന് വി എസ്.ശിവകുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. റോഡുനിയമങ്ങള്‍ പാലിക്കാനാവും വിധം ബോധവല്‍ക്കരണത്തിന് പ്രാമുഖ്യം നല്‍കുകയും നിയമ ലംഘനങ്ങള്‍ക്കെതിരില്‍ നടപടികളെടുക്കുകയും ചെയ്താല്‍ റോഡപകടങ്ങള്‍ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംഘടിപ്പിച്ച റോഡുസുരക്ഷാ വര്‍ഷാചരണം 2021 സംസ്ഥാനതല ഉദ്ഘാടനം റീജന്‍സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാഫ് സംസ്ഥാന പ്രസിഡണ്ട് കെഎം. അബ്ദു അധ്യക്ഷനായിരുന്നു. 'ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ് 'ലോഗോ, റോഡു സുരക്ഷ ലഘുലേഖനം എന്നിവയുടെ പ്രകാശന കര്‍മ്മം, ആദരിക്കല്‍ എന്നിവയും നടത്തി.

സിനിമാ സംവിധായകന്‍ രാജസേനന്‍, പാലോളി അബ്ദുറഹിമാന്‍, മോട്ടോര്‍ വെഹിക്കിള്‍സു് ഇന്‍സ്‌പെക്ടര്‍ ഏകെ.നജീബ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ബൈജു, വിജയന്‍ കൊളത്തായി, എം ടി. തെയ്യാല,എസ് ആര്‍.രവികുമാര്‍, ടി.സുരേഷ് കുമാര്‍, വി.അജയകുമാര്‍, എസ്എന്‍.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് വി.അജയകുമാര്‍ സ്വാഗതവും മോഹന്‍ജി. പ്രചോദന നന്ദിയും പറഞ്ഞു.

Tags:    

Similar News