കോര്‍സ് സര്‍വേ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 6ന്; മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: നൂതന ഡിജിറ്റല്‍ സര്‍വേ സാങ്കേതികവിദ്യയായ കണ്ടിന്യൂയസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്‌റ്റേഷന്റെ (കോര്‍സ്) സംസ്ഥാനതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ മെയ് 6ന് നിര്‍വഹിക്കും. സര്‍വേ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍വേ പ്രവര്‍ത്തനങ്ങളും ഒരു നെറ്റ് വര്‍ക്കിനു കീഴില്‍ കൊണ്ടുവരുന്നതിനുമായാണ് കോര്‍സ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് 12ന് പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. എച്ച്. സലാം എം.എല്‍.എ. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, സര്‍വ്വേ ഭൂരേഖാ ഡയറക്ടര്‍ എസ്. സാംബശിവ റാവു, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സര്‍വ്വേ ഓഫ് ഇന്ത്യ കേരള ലക്ഷദ്വീപ് ജി.ഡി.സി ഡയറക്ടര്‍ പി.വി. രാജശേഖരന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിറ്റി തോമസ്, പുന്നപ്ര വടക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.