തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഐ എല്‍ ജി എം എസ് സേവനം ഏര്‍പ്പെടുത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ, മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്ന് (ഏപ്രില്‍ 20) നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസ് നടപടികള്‍ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.
2020 സപ്തംബറില്‍ 153 പഞ്ചായത്തുകളിലും 2021 സപ്തംബറില്‍ 156 പഞ്ചായത്തുകളിലും ഐ എല്‍ ജി എം എസ് പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 4.30നാണ് ഐ എല്‍ ജി എം എസ് സംസ്ഥാനതല പ്രഖ്യാപനം നടത്തുന്നത്. ഡി.കെ എം.എല്‍.എ മുരളി ചടങ്ങില്‍ അധ്യക്ഷനാവും. അടൂര്‍ പ്രകാശ് എം.പി. വിശിഷ്ടാതിഥിയാവും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.