പത്ത് എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

Update: 2021-02-15 10:31 GMT

തിരുവനന്തപുരം: 10 എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന മന്ത്രി സഭായോഗം തീരുമാനിച്ചു. പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍, ആര്‍.വി.എല്‍.പി.എസ്. (കുരുവിലശ്ശേരി), എ.എല്‍.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുമ്പിള്ളി മുളന്തുരുത്തി), എല്‍.പി.എസ്. (കഞ്ഞിപ്പാടം), എന്‍.എന്‍.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എല്‍.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (നടുവത്തൂര്‍), സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പുതുക്കോട്, പാലക്കാട്) എന്നീ 10 എയ്ഡഡ് സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

2019ല്‍ കൊറിയയില്‍ നടന്ന അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വക്കും അവരുടെ നേട്ടങ്ങളും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.

ട്രാന്‍സ്‌ഫോര്‍മേഴ്‌സ് & ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡിലെ (ടെല്‍ക്ക്) ഓഫീസര്‍മാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. കേരള സ്‌റ്റേറ്റ് പവര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കാരിക്കാന്‍ തീരുമാനിച്ചു.

കേരള ഇലക്ട്രിക്കല്‍ ആന്റ് ആലൈഡ് എഞ്ചിനീയറിങ് ലിമിറ്റഡിലെ മാനേജര്‍, സൂപ്പര്‍വൈസറി സ്റ്റാഫ് എന്നീ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

Tags:    

Similar News