കൊടകര കള്ളപ്പണക്കവര്‍ച്ച: കേസ് ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ബിജെപിയുമായി ഒത്തു കളിച്ചെന്ന് രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പ് കാലത്തെ ഇടതുപക്ഷത്തിന് ബിജെപിയുമായി ധാരണയുണ്ടായിരുന്നു
തിരുവനന്തപുരം: കൊടകര കള്ളപ്പണകവര്‍ച്ചാ കേസില്‍ ഒത്തു തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബിജെപിയുമായി ഒത്തു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഒത്തു തീര്‍പ്പിന്റെ സൂചനകളുണ്ടായാരുന്നു. ബിജെപി നേതാക്കളെ ഒഴിവാക്കി കേസ് മുന്നോട്ട് പോകാനാണ് പോലിസിന് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ ഇടതുപക്ഷത്തിന് ബിജെപിയുമായി ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.