എല്‍ജിഎസ് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ ഉത്തരവ്; പുറത്തിറങ്ങിയത് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയതിന്റെ മിനിട്‌സെന്ന്, സിപിഒ റാങ്ക്് ലിസ്റ്റിനെക്കുറിച്ച് സര്‍ക്കാരിന് മൗനം; സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍

Update: 2021-02-25 07:49 GMT

തിരുവനന്തപുരം: ഉദ്യോഗാര്‍ഥി സമരത്തില്‍ എല്‍ജിഎസ് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്നാല്‍ പുറത്തിറങ്ങിയത് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്റെ മിനിട്‌സാണെന്ന് സമരക്കാര്‍ പറഞ്ഞു. ഒഴിവുകള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായാണ് ഉ്ത്തരവില്‍ പറയുന്നത്. പക്ഷേ, വിവരവും നേരത്തെ സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണെന്നും സമരക്കാര്‍ പറഞ്ഞു.

ഇതിനിടെ, സിപിഒ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നതായി സിപിഒ സമരക്കാര്‍ പറഞ്ഞു.

Tags: