ഡോളര്‍ കടത്ത് മൊഴി: കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സര്‍ക്കാര്‍ തടസ്സപ്പെടുത്തിയത് രഹസ്യങ്ങള്‍ ഉള്ളതിനാല്‍; വി ഡി സതീശന്‍

Update: 2021-08-12 07:15 GMT

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സര്‍ക്കാര്‍ നിരന്തരം തടസ്സപ്പെടുത്തിയത് ഇത്തരം രഹസ്യങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഡോളര്‍ കടത്ത് കേസ് പ്രതികളുടെ മുഖ്യമന്ത്രിക്കെതിരായ മൊഴിയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സത്യസന്ധത തെളിയിച്ചാല്‍ ക്യാപ്റ്റനോ ദൈവമോ ആവാം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സര്‍ക്കാര്‍ നിരന്തരം തടസ്സപ്പെടുത്തിയത് ഇത്തരം രഹസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ്. തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി കണക്കില്‍ എടുത്തല്ലേ ഉമ്മന്‍ ചാണ്ടിക്കെതിരേ കേസ് എടുത്ത് അപമാനിച്ചത്. കാലചക്രം തിരിഞ്ഞു വന്നു. മുഖ്യമന്ത്രി കേസില്‍ പ്രതിയാകണം. മുഖ്യമന്ത്രിക്ക് ഡോളര്‍ക്കടത്തില്‍ പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി വിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: