സിവില്‍ സര്‍വീസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന് ബാര്‍ ലൈസന്‍സ്; പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു

അതിനിടെ, സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ജോലി പിരിമുറുക്കം മാറാന്‍ മരുന്ന് സേവ- അപകടകരമായ കീഴ വഴക്കമാണെന്ന് വിഎം സുധീരന്‍ ആരോപിച്ചിരുന്നു.

Update: 2021-06-13 13:11 GMT

തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന് ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് സാവകാശം ഇക്കാര്യം പരിശോധിച്ചാല്‍ മതിയെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചു.

കവടിയാര്‍ ഗോള്‍ഫ് ലിങ്‌സ് റോഡിലെ സിവില്‍ സര്‍വീസ് ഓഫിസേഴ്‌സ് ക്ലബിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നിലവിലുള്ള നിയമ പ്രകാരം തടസ്സങ്ങളുണ്ടെന്ന് എക്‌സൈസ് വിഭാഗം സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന് ബാര്‍ ലൈസന്‍സ് നല്‍കണമെന്ന അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അതിനിടെ, സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ജോലി പിരിമുറുക്കം മാറാന്‍ മരുന്ന് സേവ- അപകടകരമായ കീഴ വഴക്കമാണെന്ന് വിഎം സുധീരന്‍ ആരോപിച്ചിരുന്നു. മാതൃയാകേണ്ടവര്‍ തന്നെ തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ കെഎം ബഷീന്റെ ബൈക്ക് ഇടിച്ചിട്ട ശ്രീറാം വെങ്കിട്ടരാമന്‍ ഓഫീസേഴ്‌സ് ക്ലബില്‍ നിന്നാണ് വാഹനമോടിച്ച് വന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബഷീര്‍ തല്‍ക്ഷണം മരണപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു.

Tags: