ശമ്പള പരിഷ്‌കരണ റിപോര്‍ട്ട് മന്ത്രി സഭ അംഗീകരിച്ചു

റിപോര്‍ട്ട് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു

Update: 2021-02-03 06:51 GMT

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ റിപോര്‍ട്ട് സംസ്ഥാന മന്ത്രിസഭ യോഗം അംഗീകരിച്ചു. ശിപാര്‍ശകള്‍ സംബന്ധിച്ച് പഠിക്കാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ ശമ്പളം ലഭിച്ചു തുടങ്ങുന്ന രൂപത്തിലാണ് ശമ്പള പരിഷകരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതുക്കിയ ശമ്പള പരിഷ്‌കരണ റിപോര്‍ട്ട് അനുസരിച്ച് കുറഞ്ഞ വേതനം 16000 കൂടിയത് 1,66000 രൂപയുമാണ്്.




 


Tags: