ഫാദര്‍ സ്റ്റാന്‍ സ്വാമി; വ്യവസ്ഥിതിയാണ് കൊലപ്പെടുത്തിയതെന്ന് എംഎ ബേബി

Update: 2021-07-05 10:08 GMT

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വ്യവസ്ഥിതിയാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇതൊരു സാധാരണ മരണമല്ല. ഭരണകൂടത്തിന്റെ മനുഷ്വത്വമില്ലായ്മയാണ് സ്റ്റാന്‍ സ്വാമിയുടെ ജീവനെടുത്തിരിക്കുന്നത്. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ് സ്വാമി. രാജ്യത്തിന്റെ പൊതുസമകാലിക സാഹചര്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: