എസ്എസ്എൽസി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ ഏപ്രില്‍ 21 വരെ

Update: 2022-04-07 18:53 GMT

തിരുവനന്തപുരം: 2022 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ എച്ച്എസ്റ്റിമാര്‍ക്ക് ഏപ്രില്‍ 21 ന് വൈകിട്ട് നാലുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രഥമാദ്ധ്യാപകര്‍ ഐ എക്‌സാം പോര്‍ട്ടലിലെ എച്ച്. എം. ലോഗിന്‍ വഴി അപേക്ഷകള്‍ ലഭ്യമാകുന്ന മുറക്ക് വിവരങ്ങള്‍ പരിശോധിച്ച് അപേക്ഷകള്‍ കണ്‍ഫേം ചെയ്യണം.

21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ലാ അപേക്ഷകളും പ്രഥമാദ്ധ്യാപകര്‍ കണ്‍ഫേം ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകര്‍ ഉറപ്പു വരുത്തണം. വിശദവിവരങ്ങള്‍ക്ക്: www.pareekshabhavan.kerala.gov.in.