എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടി അഴിമതി; പ്രതികള്‍ക്ക് തടവ് ശിക്ഷ

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്

Update: 2022-08-12 12:39 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടിയിലെ അഴിമതിയില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. പ്രിന്റര്‍ അന്നമ്മ ചാക്കോ, പരീക്ഷ ഭവന്‍ മുന്‍ സെക്രട്ടറിമാരായ എസ് രവീന്ദ്രന്‍, വി സാനു എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

അന്നമ്മ ചാക്കോക്ക് അഞ്ച് വര്‍ഷവും മറ്റ് രണ്ട് പേര്‍ക്ക് നാല് വര്‍ഷവുമാണ് തടവ്. 2002ല്‍ ചോദ്യപേപ്പര്‍ അച്ചടിയില്‍ ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. 

Tags:    

Similar News