എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

Update: 2021-05-22 13:02 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പരീക്ഷ ഒഴിവാക്കുന്നത്. എസ്എസ്എല്‍സി മുല്യനിര്‍ണയും ജൂണ്‍ ഏഴ് മുതല്‍ 25 വരെ നടക്കുമെന്നും  മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്‌സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍  21 മുതല്‍ ജൂലൈ ഏഴ് വരെ നടക്കും. പ്ലസ്ടു മൂല്യ നിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങും.

പരീക്ഷ മൂല്യ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കും. പിഎസ്‌സി അഡൈ്വസ് മെമ്മോ ഓണ്‍ലൈന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: