എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍; മെയ് രണ്ടാം വാരം ഫലം

Update: 2023-03-04 08:16 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ നടക്കും. പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ റെഗുലറായി എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. 70 ക്യാംപുകളിലായി 18,000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.

Tags:    

Similar News