എസ്എസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം കക്കാട് നിര്യാതനായി

Update: 2022-09-18 04:27 GMT

കോഴിക്കോട്: എസ്എസ്എഫ് മുന്‍ സംസ്ഥാന ഭാരവാഹിയും സിറാജ് ദിനപത്രം മുന്‍ ജനറല്‍ മാനേജര്‍ കുയ്യില്‍ അബ്ദുല്‍ കരീം കക്കാട് (51) നിര്യാതനായി. ഹൃദയാഘാതത്തെ ത്തുടര്‍ന്ന് ശനിയാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എസ്എസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, രിസാല വാരിക മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സുബൈദ. മക്കള്‍: ലദീദ പര്‍വീണ്‍, ലുബൈബ്, ലിയ ഫാത്തിമ. മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദില്‍.

Tags:    

Similar News