ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂട്ടണമെന്ന് എസ്എസ്എഫ്

Update: 2021-07-30 04:18 GMT

കൊല്ലം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമാകണമെങ്കില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂട്ടണമെന്ന് എസ്എസ്എഫ്. നിലനില്‍ക്കുന്ന അസമത്വങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഗാഡ്‌ജെറ്റുകളുടെ വിതരണം പോലുള്ള പരിഹാരശ്രമങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപരിപഠനത്തിനുള്ള സീറ്റ് വിഭജനത്തിലെ കുറവുകള്‍ പരിഹരിക്കണമെന്നും എസ്എസ്എഫ് കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ സംഘടന പ്രവര്‍ത്തന റിപോര്‍ട്ടും സാമ്പത്തിക റിപോര്‍ട്ടും അടുത്ത ആറു മാസക്കാലത്തെ പദ്ധതികളുടെ കരടും അവതരിപ്പിച്ചു. 

ജില്ലാ പ്രസിഡന്റ് എ എസ് ഷമീര്‍ ജൗഹരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രധിനിധി റഊഫ് മിസ്ബാഹി ഉദ്ഘാടനം നിര്‍വഹിച്ചു. നൗഫല്‍ പാലക്കാട്, ഷമീര്‍ അഹ്‌സനി, നിംഷാദ് അയത്തില്‍, അനസ് പാരിപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഷമീര്‍ വടക്കേവിള സ്വാഗതവും എച്ച് എഫ് ഷമീര്‍ അസഹരി നന്ദിയും പറഞ്ഞു. 

Tags:    

Similar News