കര്‍ണാടകയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് നിയന്ത്രണം ആവശ്യപ്പെട്ട് ശ്രീരാമ സേന

Update: 2021-10-01 10:06 GMT

ദക്ഷിണ കര്‍ണാടക: ലൗഡ് സ്പീക്കറിന് നിരോധനം ഏര്‍പ്പെടുത്തിയ 26 വര്‍ഷം മുമ്പുള്ള സുപ്രിംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ശ്രീരാമസേന. ഈക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശ്രീരാമ സേന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

പള്ളികളിലെ ബാങ്ക് വിളിയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് ശ്രീരാമസേന ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് സുപ്രിംകോടതി ലൗഡ് സ്പീക്കറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഭൂമി കയ്യേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ അടക്കം പൊളിച്ചുകളയാനുളള സുപ്രിംകോടതി വിധി പ്രായോഗികമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീരാസേനയും കര്‍ണാടക സര്‍ക്കാരും തമ്മില്‍ വലിയ പ്രശ്‌നം നിലനിന്നിരുന്നു. നിയമത്തിന്റെ ബലത്തില്‍ ചെറിയ ഏതാനും ക്ഷത്രങ്ങള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. ഇത് വലിയ വിവാദമായി മാറി.

ഒടുവില്‍ ആരാധനാലയ സംരക്ഷണത്തിനുവേണ്ടി പ്രത്യേക നിയമം കൊണ്ടുവന്നശേഷമാണ് വിവാദം അവസാനിച്ചത്. തൊട്ടുപിന്നാലെയാണ് സുപ്രികോടതി വിധി ചൂണ്ടിക്കാട്ടി ക്ഷേത്രങ്ങള്‍ പൊളിച്ചതുപോലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ശ്രീരാമസേന രംഗത്തുവന്നത്.

Tags:    

Similar News