നാല് തമിഴ് മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

Update: 2022-03-29 06:47 GMT

രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരം സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ചൊവ്വാഴ്ച പുലര്‍ച്ചെ അന്ത്രാരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍നിന്ന് പിടികൂടി. തിങ്കളാഴ്ച ഡെല്‍ഫ് ദ്വീപിന് സമീപം 523 യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയിരുന്നു. രാത്രിയാണ് സേന തൊഴിലാളികളെ പിടികൂടിയത്.

'ശ്രീലങ്കന്‍ നാവികസേന രാത്രിയില്‍ പ്രദേശത്ത് എത്തി മത്സ്യത്തൊഴിലാളികളെയും അവരുടെ ഒരു ബോട്ടും പിടികൂടി, അവിടെ നിന്ന് ചോദ്യം ചെയ്യലിനായി മൈലാട്ടി തുറമുഖത്തേക്ക് കൊണ്ടുപോയി,' ക്യു ബ്രാഞ്ച് പോലിസ് അറിയിച്ചു.

മത്സ്യത്തൊഴിലാളികളായ ആര്‍.ഹരികൃഷ്ണന്‍ (49), എസ്.വിഘ്‌നേഷ് (26), പി.ചിന്നമുണിയന്‍ (55), വി.മുരുകന്‍ (31) എന്നിവരെയാണ് പിടികൂടിയത്. വിനോദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പിടിച്ചെടുത്തത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ഇന്ത്യയുടെ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക ഉപസ്ഥാപനമായ ശ്രീലങ്ക ഐഒസി സന്ദര്‍ശിച്ച് ദ്വീപ് രാഷ്ട്രത്തിന്റെ ഇന്ധന വിതരണ സാഹചര്യം വിലയിരുത്തുന്ന അതേ ദിവസമാണ് അറസ്റ്റും നടന്നത്.

Tags:    

Similar News